തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നാളെ രാവിലെ ആറ് മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. നഗര പരിധിയില്‍ രാത്രികര്‍ഫ്യൂ 7 മുതല്‍ പുലര്‍ച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ.
കടകള്‍ രാവിലെ 7 മുതല്‍ 12 വരെയും 4 മുതല്‍ 6 വരെ തുറക്കാം. പച്ചക്കറി, പലചരക്ക്, പാല്‍ കടകള്‍ക്ക് മാത്രമേ തുറക്കാനാവൂ. ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകള്‍ വഴി മാത്രം അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനും അനുമതിയുണ്ട്. പൂന്തുറ, മാണിക്യ വിളാകം, പുത്തന്‍ പള്ളി മേഖലയില്‍ അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ 2 വരെ മാത്രം തുറക്കാം.സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ക്ക് പുറത്തിറക്കാനാവൂ. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്സി സര്‍വീസ് നടത്താം. ബസ് ഗതാഗതം ഉണ്ടാകില്ല. നഗരത്തില്‍ പരീക്ഷകള്‍ നടത്താന്‍ അനുമതിയില്ല. ഐടി സ്ഥാപനങ്ങള്‍ക്ക് അത്യാവശ്യം ജീവനക്കാരെ വച്ചു പ്രവര്‍ത്തിക്കാം.
Flash
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്