നെടുമങ്ങാട് : ഒരാള്‍ക്ക് കൂടി പനവൂരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പഞ്ചായത്തിലെ നിലവിലെ നിയന്ത്രഞങ്ങള്ക്ക് പുറമെ നാല് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും.
പനവൂര്‍ പഞ്ചായത്തിലെ വാഴോട്, പനവൂര്‍,ആട്ടുകാല്‍, കോതകുളങ്ങര വാര്‍ഡുകള്‍ ആണ് ഏഴു ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടുന്നത്. മാറ്റുവാര്ഡുകളില് നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ആനാട് പഞ്ചായത്തിലെ പനവൂര്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ മുപ്പതിന് പനവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുമായി സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുള്ള മുഴുവന്‍ ആളുകളും ആനാട് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക്കില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.ആനാട് ടൗണ്‍, നെട്ടറക്കോണം, മണ്ഡപം, തീര്‍ത്ഥങ്കര, കല്ലിയോട് എന്നീ വാര്‍ഡുകളിലെ കടകമ്ബോളങ്ങള്‍ നാളെ മുതല്‍ രാവിലെ എട്ടു മുതല്‍ 12 മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഹെല്പ് ഡെസ്ക്ക് നമ്ബര്‍ 9447128584, 9946279270
Flash
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്