തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ സി ഐ അടക്കം അഞ്ചുപേര്‍ നിരീക്ഷണത്തിലാണ്. നെടുമങ്ങാട് സ്വദേശിയായ മുപ്പത്തഞ്ചുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.ഇയാള്‍ കൊവിഡ് ബാധിത സ്ഥലങ്ങളില്‍ ഡ്യൂട്ടിനോക്കിയിട്ടില്ല എന്നാണ് അറിയുന്നത്.നിരീക്ഷണത്തിലായവരുടെ സ്രവം ഉടന്‍ പരിശോധനയ്ക്ക് അയയ്ക്കും. രോഗം സ്ഥിരീകരിച്ച പൊലീസുകാരനുമായി അടുത്തിടപഴകിയ മറ്റുളളവരെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്.
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി