വെഞ്ഞാറമൂട് : ആത്മഹത്യ ചെയ്ത് 5 ദിവസം പഴക്കമുള്ള മൃതദേഹം തൂങ്ങി നിൽക്കുന്നു.ആരും അടുക്കാതിരുന്നപ്പോൾ മൃതദേഹം മരത്തിൽ നിന്നും താഴെയിറക്കിയ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീകുമാറിനെയും സിപിഒ ഷിബുവിന്റേയും പ്രവൃത്തി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ കൈയ്യടി നേടുകയാണ്.സ്ഥലത്ത് പൊലീസിനൊപ്പം ഉണ്ടായ ആംബുലൻസ് ഡ്രൈവർ ജലീലാണ് പൊലീസുകാർ കാട്ടിയ ആത്മാർഥതയും മാതൃകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.വെഞ്ഞാറമൂട് പന്തപ്ലാവികോണം സുരേഷ് തൂങ്ങി മരിച്ചത് 5 ദിവസങ്ങൾക്കു മുൻപാണ് . സംഭവം അറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ കാണികൾ മാത്രം.സഹായിക്കാൻ ഒരുപാട് പേരെ വിളിച്ചു.മരിച്ച് 5 ദിവസം ആയത് കൊണ്ടും, പുഴുവരിച്ചത് കൊണ്ടും, അസഹ്യമായ ദുർഗന്ധമായത് കൊണ്ടും ആരും തന്നെ മൃത ശരീരത്തിന് അടുത്ത് വന്നില്ല. അവസാനം എസ്ഐ തന്നെ മരത്തിൽ കയറി കയർ അറുത്തു മാറ്റി മൃതദേഹം താഴെ എത്തിച്ചത്.തുടർന്നു സിപിഒ ഷിബുവും ജലീലും കൂടിയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്.
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി