തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് സമ്ബര്‍ക്ക വ്യാപനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു . ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരുള്‍പ്പെടെ നിരവധിപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . കോര്‍പറേഷനിലെ മൂന്നു കൗസിലര്‍ മാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു . ഇതേതുടര്‍ന്ന് ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരവധി ഡോക്ടര്‍മ്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി