കാട്ടാക്കട: കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്റ്റാഫംഗങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എം.എൽ.എ ക്വാറൻ്റൈനിൽ പോകാൻ തീരുമാനിച്ചത്. ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച സുഹൃത്തിൻ്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ സ്റ്റാഫ് അംഗം ഉൾപ്പെട്ടിരുന്നു.
അന്നു മുതൽ സ്റ്റാഫ് അംഗം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു എന്ന് എം.എൽ.എ അറിയിച്ചു. ഇന്നാണ് സ്റ്റാഫിൻ്റെ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇന്നു മുതൽ 14 ദിവസം താനും ക്വാറൻ്റൈനിൽ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി