പോത്തൻകോട്:വേങ്ങോട്, വെള്ളാണിക്കൽ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. വനാതിർത്തി വിട്ട് കിലോമീറ്ററുകൾക്ക് ഇപ്പുറം കാട്ടുപന്നിയുടെ ശല്യം കാരണം കൃഷിപോലും ചെയ്യാനാകാതെ കർഷകർ ദുരിതമനുഭവിക്കുകയാണ്. ബുധനാഴ്ച പോത്തൻകോട് പഞ്ചായത്തിലെ വേങ്ങോട് ് സ്വദേശി പവിത്രന്റെ ക്യഷിയിടം കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചു. മരിച്ചിനി, ചേന കൃഷിയിടങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കൃഷി നാശമുണ്ടായത് പോത്തൻകോട് പഞ്ചായത്തിലും കൃഷിഭവനിലും അറിയിച്ചു.
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി