പോത്തൻകോട് : വെമ്പായത്തെ കറ്റ ക്രഷറിൽ തൊഴിലാളികൾക്ക് ശമ്പളത്തെ ചൊല്ലി തർക്കം മാനേജ്മെൻ്റും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി.ബുധനാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നൂ സംഭവം. ശമ്പളം വാങ്ങാനെത്തിയ തൊഴിലാളികളിൽ ചിലർക്ക് ശമ്പളം നൽകാൻ കഴിയില്ല എന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞതോടെയാണ് തർക്കം ഉണ്ടാകുന്നത്. വാക്കേറ്റത്തെ തുടർന്ന് മാനേജ്മെൻറ് കൊണ്ടുവന്ന ആളുകളും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും ആളുകൾക്ക് പരിക്കു പറ്റുകയും പരിക്കേറ്റവരെ കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ചു ഇരുകൂട്ടരും തമ്മിൽ വീണ്ടും വാക്കേറ്റം ഉണ്ടാവുകയും ആശുപത്രിയിലെത്തിയ അക്രമികൾ ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണ സംഭവത്തിൽ ഇരുകൂട്ടർക്കും എതിരെയും കേസെടുക്കുമെന്ന് വട്ടപ്പാറ സി. ഐ ബിനുകുമാർ പറഞ്ഞു.
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി