വെഞ്ഞാറമൂട് : ആലിയാട് ജി മാധവന്‍പിള്ള സ്മാരക പ്രതിഭാപുരസ്കാരം നടന് സുരാജ് വെഞ്ഞാറമൂടിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയുമായിരുന്ന ആലിയാട് ജി മാധവന് പിള്ളയുടെ സ്മരണാര്‍ത്ഥം സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് സുരാജിന് നല്‍കുന്നത്. ആലിയാട് മാധവന് പിള്ളയുടെ 14- -ാമത് ചരമവാര്‍ഷിക ദിനമായ ആഗസ്റ്റ് 22 ന് രാവിലെ 9 ന് ആലിയാട് ജംഗ്ഷനില്നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ വച്ച് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പുരസ്കാരം സമര്‍പ്പിക്കും.കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ അധ്യക്ഷനാകും. ഡി കെ മുരളി എംഎല്‍എ പങ്കെടുക്കും.25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ചെറ്റച്ചല്‍ സഹദേവന്, കെ സി വിക്രമന്, ആര് രമേശന്‍നായര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
Flash
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്