കോഴിക്കോട് : വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്കി കേരള പോലീസ്. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാന്‍ ഉപഭോക്താക്കള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് പോലീസിന്റെ സന്ദേശം.
ഹാക്കിങ് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ടൂ ഫാക്ടര്‍ ഓതന്റിക്കേഷന് എനേബിള്‍ ചെയ്യണമെന്നാണ് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടത്. വാട്സാപ്പ് ഉപഭോക്താക്കള്‍ ഓതന്റിക്കേഷന്റെ ഭാഗമായി സെക്യൂരിറ്റി പിന് നമ്ബറും ഇ-മെയിലും ചേര്‍ക്കണമെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.