സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റോയ് ‘. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വെബ് സോണ്‍ മൂവീസ്സ് ടീം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി ആര്‍ സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്ബ്, പ്രൊഡക്ഷന്‍ ഡിസൈന്‍-എം ബാവ, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-രമ്യ സുരേഷ്,എഡിറ്റര്‍-വി സാജന്‍,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,പരസ്യക്കല-ഫ്യൂന്‍ മീഡിയ,അസ്സോസിയേറ്റ് ഡയറക്ടര്‍-എം ആര്‍ വിബിന്‍,സുഹൈയില്‍ ഇബ്രാഹിം,സമീര്‍ എസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.