പിഎസ്സി പ്രസിദ്ധീകരിച്ച സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയ്ക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇതുവരെ സ്വീകരിച്ച നടപടികൾ പിഎസ്സി ചെയർമാൻ ഗവർണറെ കണ്ടു വിശദീകരിച്ചത്. യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികൾ ഉയർന്ന റാങ്ക് നേടിയതാണു വിവാദത്തിനിടയാക്കിയത്. ഇതു സംബന്ധിച്ച വിശദ റിപ്പോർട്ടും ഗവർണർക്ക് കൈമാറി
പരീക്ഷാ നടത്തിപ്പിന്റെ വിശദാംശങ്ങൾ, പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങൾ തുടങ്ങിയവയും വിശദീകരിച്ചു. പിഎസ്സി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ടും പിന്നീടു ഗവർണർക്കു സമർപ്പിക്കും.പിഎസ്സി സ്വീകരിച്ച നടപടികളിൽ ഗവർണർ പൊതുവേ തൃപ്തി പ്രകടിപ്പിച്ചു. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു.