തിരുവനന്തപുരം : കോടതി ഉത്തരവിനെ തുടര്‍ന്ന് താല്‍ക്കാലിക ഡ്രൈവര്‍മാരെ ഒഴിവാക്കിയതോടെ ഇന്ന് കെ എസ് ആര്‍ ടി സിയുടെ 800 ഓളം സര്‍വ്വീസുകള്‍ മുടങ്ങി.
കോടതി അലക്ഷ്യ നടപടിയുടെ പേരില്‍ 2320 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതോടെയാണ് കെഎസ് ആര്‍ടിസിയില്‍ പ്രതിസന്ധി ഉടലെടുത്തത്. പകരം സംവിധാനം ഏര്‍പ്പെടുത്താതിരുന്നതിനാല്‍ വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാകും.
ഇന്ന് മാത്രം 800 ഓളം സര്‍വ്വീസുകളാണ് റദ്ദാക്കുന്നത്. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂര ബസുകള്‍ ഓടിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. തെക്കന്‍ ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. സ്ഥിരം ഡ്രൈവര്‍മാര്‍ കുറവായിരിക്കുന്ന ഇവിടെ 1482 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് ഒഴിവാക്കിയത്. പ്രശ്‌നം പരിഹരിക്കാന്‍ ഗതാഗത മന്ത്രി അടിയന്തിര യോഗം വിളിച്ചു.