വെഞ്ഞാറമൂട്: കാട്ടുപന്നിയെ കുരുക്കാന്വച്ച വൈദ്യുതക്കെണിയില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൂനന്‍വേങ്ങ തെള്ളിക്കച്ചാല്‍ ആറ്റരികത്ത് വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ ശാന്ത (52) ആണുമരിച്ചത് . രാവിലെ ആയിരുന്നു സംഭവം.കടയില്‍നിന്ന് സാധനം വാങ്ങി വീട്ടിലേക്കുമടങ്ങവെ ,കയ്യിലിരുന്ന സാധനം താഴെവീഴുകയും അത് കുനിഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വഴിയോരത്തെ കൃഷിയിടത്തിലെ വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയുമായിരുന്നു.
പിന്നാലെവന്നവര്‍ ഇതുകണ്ട് ആളുകളെ അറിയിക്കുകയും സ്ഥലം ഉടമയെ വിളിച്ചുവരുത്തി വൈദ്യുതി ബന്ധം വിഛേദിച്ച് മൃതദേഹം മാറ്റുകയുമായിരുന്നു. വന്യ ജീവികളില്‍ നിന്ന് രക്ഷതേടാന്‍ മനുഷ്യര്‍ തീര്‍ക്കുന്ന ഇലട്രിക് സുരക്ഷ വേലികളില്‍ തട്ടി മനുഷ്യ ജീവന്‍തന്നെ പൊലിയുന്നത് ഈ മേഖലയില്‍ പതിവായിട്ടുണ്ട്. ഒരുമാസം മുന്‍പ് മൂന്നാനക്കുഴിയിലും സമാന രീതിയില്‍ ഒരാള്‍ മരിച്ചിരുന്നു.കഴിഞ്ഞദിവസം കല്ലറ തറട്ടയിലും ഒരു ജീവന് പൊലിഞ്ഞു. ഏക മകന് രതീഷ്.