തിരുവനന്തപുരം : ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ കാരണം ഒരു ജീവൻകൂടി പൊലിഞ്ഞു.ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെമ്പായം ഇടത്തറ കാഞ്ഞിരംമൂട് വീട്ടില്‍ തുളസി(32)ആണ് മരിച്ചത്. ബുധനാഴ്ച പകല്‍ മൂന്നിന് തേവലക്കാട് വച്ചായിരുന്നു അപകടം. എതില്‍ ദിശയില്‍ അമിത വേഗതയിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിനായില്ല. ഗള്‍ഫില്‍ നി്ന്നും ഒരു മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഭാര്യ സാവിത്രി. മക്കള്‍. അശ്വതി, സന്ദീപ്. രണ്ടു ചെറുവാഹനങൾക്ക് മാത്രം കടന്നുപോകാവുന്ന വീതി കുറഞ്ഞ റോഡാണിത്. മാണിക്കൽ പഞ്ചായത്തിലെ ഏറ്റവും ജന തിരക്ക് കൂടിയ വെമ്പായം തേവലക്കാട് ചീറത്തലയ്ക്കൽ ഒഴുകു പാറ വഴിയുള്ള റോഡിലൂടെ അനധികൃതമായി ദിവസവും നിരവധി ടിപ്പറുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്.
കഷ്ടിച്ച് രണ്ടു ചെറുവാഹനങൾക്ക് മാത്രം കടന്നുപോകാവുന്ന വീതി കുറഞ്ഞ റോഡാണിത്.