പോത്തൻകോട്: ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചോദിച്ച പാർട്ടി ഫണ്ട് നൽകാത്തതിന്റെ പേരിലുണ്ടായ ഭീക്ഷണിയുടെ മനോവിഷമത്തിൽ പോത്തൻകോട് സ്വകാര്യ ആശുപത്രി അടച്ച്പൂട്ടി.ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാജ പ്രചരണം നടത്തി ആശുപത്രിയിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീക്ഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആശുപത്രി കഴിഞ്ഞ ദിവസം അടച്ച് പൂട്ടിയത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രി അടച്ച് പൂട്ടിയതോടെ ഇരുപതോളം ജീവനക്കാരും ചികിത്സ തേടിയിരുന്ന നിരവധി നാട്ടുകാരും ദുരിതത്തിലായി.
സിപിഎമ്മിന്റെ യുവജന സംഘത്തിന്റെ പണ പിരിവിനായി കഴിഞ്ഞ ദിവസങ്ങളിൽ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിൽ എത്തിയിരുന്നതായി ആശുപത്രി ജീവനക്കാർ പറയുന്നു. ആശുപത്രിയിൽ എത്തിയ സംഘം പാർട്ടിയുടെ പ്രവർത്തന ഫണ്ടിലേയ്ക്ക് ഭീമൻ തുക ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ചോദിച്ച പണം കൊടുത്തില്ലന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അവിടെ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് കഴിഞ്ഞ 26 ന് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് ആശുപത്രിയിൽ അതിക്രമിച്ച് കയറി ആശുപത്രിയ്ക്കെതിരെ വ്യാജ പ്രചരണം നടത്തി ഭീകര അന്തരീക്ഷം സ്യഷ്ടിക്കുകയായിരുന്നു. ആശുപത്രി രേഖകൾ പരിശോധിക്കണമെന്നും ആശുപത്രിയുടെ സുഖമമായ തുടർ പ്രവർത്തനത്തിന് അനുവദിക്കില്ലന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ഭീക്ഷണി മുഴക്കിയതായും ജീവനക്കാർ പറയുന്നു.
ഭീക്ഷണിയും വ്യാജ പ്രചരണത്തെയും തുടർന്ന് ആശുപത്രിയുടെ മുന്നോട്ടുള്ള പ്രവർത്തങ്ങൾ പ്രതിസന്ധി ആയതിനെ തുടർന്ന് ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും അറിയിക്കാതെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് ആശുപത്രി അടച്ച് പൂട്ടുകയായിരുന്നു. ബുധനാഴ്ച രാവിലെ ആശുപത്രിയിൽ ജോലിയ്ക്കെത്തിയ ജീവനക്കാർ ആശുപത്രിയിൽ അടച്ച് പൂട്ടിയ വിവരമറിഞ്ഞ് മാനേജ്മെന്റ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഡിവൈഎഫ്ഐ പ്രവർത്തകരുടെ വെല്ലുവിളിയെ തുടർന്ന് ആശുപത്രി അടച്ച് പൂട്ടിയതായി അധികൃതർ അറിയിച്ചത്. .ആശുപത്രി നഷ്ട്ത്തിയതിനാലാണ് ഫണ്ട് നൽകാത്തത്. അതിനെ തുടർന്ന് പ്രവർത്തകർ ആശുപത്രിയിൽ എത്തി അതിക്രമിച്ചു കയറി ജീവനക്കാരെ ഭീക്ഷണിപെടുത്തുകയും പുറത്ത് ഇറങ്ങി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.ആശുപത്രിയുടെ വിശ്വസ്തതയെ ബാധിച്ചു അതുകാരണം ചികിത്സയ്ക്കായി വരുന്ന രോഗികൾ കുറഞ്ഞു. ഇത് കാരണമുള്ള മനോവിഷമം കൊണ്ടാണ് ആശുപത്രി പൂട്ടിയത്.ആശുപത്രി ഉടമ പറഞ്ഞു