തിരുവനന്തപുരം : ബൈക്കിൽ വരുകയായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ കാട്ടായിക്കോണം ശാസ്തവട്ടം ആദിത്യയിൽ രതീഷ് ആർ നായരെ തുമ്പ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി.ചൊവ്വാഴ്ച രാത്രി 8 മണിയോടെ തുമ്പ സ്റ്റേഷൻകടവിനു സമീപം ഭക്ഷണ സാധനം വിതരണം ചെയ്യുവാൻ പോകുന്നതിനിടയിൽ റയിൽവേഗേറ്റിനു സമീപം ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടച്ചിട്ടിരിന്നു ഗേറ്റ് തുറന്നപ്പോൾ വി എസ് എസ് സി യുടെ ബസ് കടന്നു പോകുന്നതിനിടെ രതീഷിന്റെ ബൈക്ക് മാറ്റുന്നതിനിടെ ഗതാഗത കുരുക്കുണ്ടാണ് എന്നാരോപ്പിച്ചു അവിടെ ഡ്യൂട്ടിയ്ക്കുണ്ടായ തുമ്പ എസ്.ഐ തെറിവിളിക്കുകയും തുടർന്ന് ചോദ്യം ചെയ്ത രതീഷിനെ സ്റ്റേഷനിലെ തന്നെ മറ്റൊരു പോലീസുകാരൻ മോട്ടോർ സൈക്കിളിൻറെ താക്കോൽ ഊരിയ ശേഷം
ഹെൽമെറ്റുകൊണ്ട് മുഖത്തടിച്ചു ശേഷം മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചതായും അടിവയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ചതായും തുടർന്ന് ജീപ്പിൽ കയറ്റി കൊണ്ടുവന്നു മര്‍ദിച്ചതായും സിറ്റിപൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിയ്ക്കും നൽകിയ പരാതിയിൽ പറയുന്നു,
News