onlinevartha 24x7
Advertisement
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
No Result
View All Result
onlinevartha 24x7
Home Latest News

ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് മാതൃകയായി എബി ജോര്‍ജ്

onlinevartha by onlinevartha
February 18, 2020
in Latest News
ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് മാതൃകയായി എബി ജോര്‍ജ്
45
VIEWS
Share on FacebookShare on Whatsapp

സജീവ രാഷ്ട്രീയത്തിൽ നിന്ന് സമൂഹികവും ജീവകാരുണ്യപരവുമായ രംഗത്തേക്ക് ഇറങ്ങിയ വ്യക്തിയാണ് എബി ജോര്‍ജ്. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ശ്ലാഘനീയമായ പരിവര്‍ത്തനങ്ങള്‍ വരുത്തുവാൻ ഇതിനോടകം അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പരിചയം ഇതിൽ അദ്ദേഹത്തിന് മുതൽകൂട്ടായി തിരുവനന്തപുരം നഗരത്തിൽ സമൂഹികസേവനരംഗത്ത് തല്പരരായ ഒരു കൂട്ടം ആളുകളെ ഒത്തൊരുമിപ്പിച്ചുകൊണ്ടു എബി ജോര്‍ജിന്റെ നേതൃത്വത്തിൽ 2013 ല്‍ സ്വസ്തി ഫൗണ്ടേഷന്‍ ആരംഭിച്ചു. ആരോഗ്യം സാമൂഹ്യം, ശിശുരക്ഷ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്. ജനറൽ സെക്രട്ടറി എന്ന നിലയിൽ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ ഫൗണ്ടേഷൻ ജനഹൃദയങ്ങളിൽ സ്ഥാനം നേടി.ക്യാന്‍സര്‍ എന്ന മാരകരോഗത്തെ മുന്‍കൂട്ടി കണ്ടെത്തുന്നതിനായി നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ സ്വസ്തി ഫൌണ്ടേഷൻ നടത്തി വരുന്നു.

ഫൗണ്ടേഷന്റെ കൂട്ടായ്മയില്‍ സ്നേഹതാളം എന്ന ക്യാന്‍സര്‍ ഡയഗ്നോസിസ് പരിപാടിയിലൂടെ ലക്ഷക്കണക്കിന് ആളുകളെ സൌജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ പരിശോധനയ്ക്ക് വിധേയരാക്കി, രണ്ടര ലക്ഷത്തോളം ആളുകളെ ഇതിലൂടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഹീലിംഗ് ഹാന്റ്സ് എന്ന പേരിലുള്ള‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ആണ് സ്വസ്തി ഫൗണ്ടേഷന്റെ അടിസ്ഥാനം. സ്നേഹജ്യോതി പരിപാടിയില്‍ക്കൂടി ഭിന്നശേഷിക്കാരായ കുട്ടികളില്‍ ഉറങ്ങികിടക്കുന്ന കഴിവുകളെ വികസിപ്പിച്ചെടുക്കുവാനായി SAI- LNCPE തുടങ്ങിയ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നു. സ്വസ്തി ഫൗണ്ടേഷൻ ആരോഗ്യരംഗത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആയി പല മേഖലകളിലും യോജിച്ചു പ്രവർത്തിക്കുന്നു. കുട്ടികളെ കല, കായിക രംഗങ്ങളില്‍ ഉള്‍പ്പെടുത്തി അവരുടെ കഴിവുകള്‍ ഉണര്‍ത്തുന്നതിനും ഈ പദ്ധതി സഹായിച്ചിട്ടുണ്ട്. സ്വസ്തി ഫൗണ്ടേഷന്റെ സ്നേഹജ്വാല എന്ന പ്രോഗ്രാം ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു പദ്ധതിയാണ് . ഈ പദ്ധതി യുണൈറ്റഡ് ഷിനോറിയു കരാട്ടെ അസോസിയേഷനും SAI-LNCPE യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിവരുന്നു.

ഇതില്‍ക്കൂടി സ്ത്രീകള്‍ക്ക് ആപത്ജനകമായ സാഹചര്യങ്ങളില്‍ സ്വയം രക്ഷ എങ്ങനെ ഉറപ്പ് വരുത്താം എന്ന് പഠിപ്പിക്കുന്നു. വെള്ളായണി നവനിര്‍മ്മാണ പദ്ധതിയില്‍ക്കൂടി തടാകത്തിന്റ മുക്കാല്‍ഭാഗവും ഇതിനകം വൃത്തിയാക്കികഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും ഇന്‍ഡ്യന്‍ നേവിയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. തിരുവനന്തപുരം നഗരത്തിലുടനീളം ജാതി മതചിന്തകൾക്കതീതമായി മതേതരകൂട്ടായ്മകൾ വളർത്തിയെടുക്കുവാനും കലാ സംസ്കാരിക രംഗങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുവാനും എബി ജോര്‍ജിന് കഴിഞ്ഞിട്ടുണ്ട്.

1958 ജൂൺ 11 ന് തിരുവല്ല നെയ്തല്ലൂർ മണ്ണിൽ പി. ജോർജിന്റെയും (Late) റെയ്‌‌ചൽ ജോർജിന്റെയും മകനായി ജനിച്ച എബി ജോർജ്, മാർ ഇവാനിയോസ് കോളജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ കെ.എ.സ്‌.യു ജില്ലാ പ്രസിഡന്റായാണു രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1980 ല്‍ ‍കേരള സര്‍വകലാശാലയുടെ കീഴില്‍ നടന്ന തെരെഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചു. കോളേജ് പഠനകാലത്ത് നടന്ന എല്ലാ തെരെഞ്ഞെടുപ്പുകളിലും വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുതവണ തുടർച്ചയായി സർവ്വകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള സർവകലാശാലയിൽ നടന്ന മാർക്ക് തട്ടിപ്പിനെതിരെയുള്ള സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തൊഴിലാളി പ്രസ്ഥാന രംഗത്തേക്ക് കടന്നുവന്ന് നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി , കെപിസിസി എക്സിക്യൂട്ടീവ് അംഗം, കേന്ദ്ര സർക്കാരിന്റെ കീഴിൽ മിനിമം വേജ് ബോർഡിന്റെ ഇൻഡിപെൻഡൻസ് അംഗം, കേന്ദ്രസർക്കാറിന് കീഴിൽ മൈനോറിറ്റി കമ്മീഷന്റെ മോണിറ്ററിങ് കമ്മിറ്റി അംഗം, മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ AMICOSന്റെ ദീർഘകാല പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ ബീനആനി, മക്കൾ : നീതു, നീനു. മരുമക്കൾ : ജോസലിന്‍, ജിബി.
കൊച്ചുമക്കള്‍ : ഇലിയാന്‍, ഈഥന്‍.

Previous Post

ദേശീയ പണിമുടക്ക് പോത്തൻകോട്ട് ഹോട്ടൽ അടപ്പിക്കുന്നതിനെ തുടർന്ന് സംഘർഷം,രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്.

Next Post

ഭക്തി ലഹരിയിൽ വെമ്പായം ചീരാണിക്കര ആയിരവില്ലി ക്ഷേത്രത്തിൽ തിരുവാതിര പൊങ്കാല

onlinevartha

onlinevartha

Related Posts

സ്വ​പ്ന​യെ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് കേ​ര​ളാ പോ​ലീ​സ്: ചെ​ന്നി​ത്ത​ല
Kerala

സ്വ​പ്ന​യെ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് കേ​ര​ളാ പോ​ലീ​സ്: ചെ​ന്നി​ത്ത​ല

July 11, 2020
ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പിൻവലിച്ചു
Latest News

പൂന്തുറയിൽ രോഗ വ്യാപനം തടയാന്‍ ക്വിക്ക് റെസ്പോണ്‍സ് ടീം; എല്ലാ വീട്ടിലും നഗരസഭ എന്‍ 95 മാസ്ക് വിതരണം ചെയ്യും

July 11, 2020
പൂന്തുറയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്നു; പിന്നില്‍ വി എസ് ശിവകുമാര്‍ -ആനാവൂര്‍ നാഗപ്പന്‍
Kerala

പൂന്തുറയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്നു; പിന്നില്‍ വി എസ് ശിവകുമാര്‍ -ആനാവൂര്‍ നാഗപ്പന്‍

July 10, 2020
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
Latest News

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

July 10, 2020
സ്വര്‍ണ്ണക്കടത്ത് കേസ്, അന്വേഷണം എന്‍.ഐ.എക്ക്: മുഖ്യമന്ത്രിയുടെ രാജി ആഗ്രഹിക്കുന്നവര്‍ നെറികേട് കാണിക്കരുതെന്ന് പിണറായി വിജയന്‍
Kerala

സ്വര്‍ണ്ണക്കടത്ത് കേസ്, അന്വേഷണം എന്‍.ഐ.എക്ക്: മുഖ്യമന്ത്രിയുടെ രാജി ആഗ്രഹിക്കുന്നവര്‍ നെറികേട് കാണിക്കരുതെന്ന് പിണറായി വിജയന്‍

July 9, 2020
മത്സ്യതൊഴിലാളിക്ക് കോവിഡ്; പെരുമാതുറ മുതലപ്പൊഴി ഹാർബർ അടച്ചു
Latest News

മത്സ്യതൊഴിലാളിക്ക് കോവിഡ്; പെരുമാതുറ മുതലപ്പൊഴി ഹാർബർ അടച്ചു

July 8, 2020
Next Post
ഭക്തി ലഹരിയിൽ വെമ്പായം ചീരാണിക്കര ആയിരവില്ലി ക്ഷേത്രത്തിൽ തിരുവാതിര പൊങ്കാല

ഭക്തി ലഹരിയിൽ വെമ്പായം ചീരാണിക്കര ആയിരവില്ലി ക്ഷേത്രത്തിൽ തിരുവാതിര പൊങ്കാല

Recent News

റേഷന്‍ വ്യാപാരികള്‍ക്കും സുരക്ഷാകിറ്റ് നല്‍കണം

റേഷന്‍ വ്യാപാരികള്‍ക്കും സുരക്ഷാകിറ്റ് നല്‍കണം

July 11, 2020
സ്വ​പ്ന​യെ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് കേ​ര​ളാ പോ​ലീ​സ്: ചെ​ന്നി​ത്ത​ല

സ്വ​പ്ന​യെ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് കേ​ര​ളാ പോ​ലീ​സ്: ചെ​ന്നി​ത്ത​ല

July 11, 2020
ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പിൻവലിച്ചു

പൂന്തുറയിൽ രോഗ വ്യാപനം തടയാന്‍ ക്വിക്ക് റെസ്പോണ്‍സ് ടീം; എല്ലാ വീട്ടിലും നഗരസഭ എന്‍ 95 മാസ്ക് വിതരണം ചെയ്യും

July 11, 2020
പൂന്തുറയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്നു; പിന്നില്‍ വി എസ് ശിവകുമാര്‍ -ആനാവൂര്‍ നാഗപ്പന്‍

പൂന്തുറയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്നു; പിന്നില്‍ വി എസ് ശിവകുമാര്‍ -ആനാവൂര്‍ നാഗപ്പന്‍

July 10, 2020
Flash
സ്വ​പ്ന​യെ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് കേ​ര​ളാ പോ​ലീ​സ്: ചെ​ന്നി​ത്ത​ല
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-510").html(datas[0]); jQuery(".pl-time-hour-510").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-510").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-510").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "ba775a30dc", }; jQuery(".pl-ticker-content-cnt-510").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-510").html(datas[0]); jQuery(".pl-time-hour-510").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-510").show(); jQuery(".pl-ticker-content-cnt-510").show(); jQuery(".pl-bloading-510").hide(); jQuery(".pl-slick-510").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

The best News portal in Trivandrum. We bring you all the hottest news all round Trivandrum .

Browse by Category

  • Charamam
  • Entertainment
  • Health
  • Kerala
  • Latest News
  • Local News
  • Notifications
  • Sports

Recent News

റേഷന്‍ വ്യാപാരികള്‍ക്കും സുരക്ഷാകിറ്റ് നല്‍കണം

റേഷന്‍ വ്യാപാരികള്‍ക്കും സുരക്ഷാകിറ്റ് നല്‍കണം

July 11, 2020
സ്വ​പ്ന​യെ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് കേ​ര​ളാ പോ​ലീ​സ്: ചെ​ന്നി​ത്ത​ല

സ്വ​പ്ന​യെ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് കേ​ര​ളാ പോ​ലീ​സ്: ചെ​ന്നി​ത്ത​ല

July 11, 2020

© 2022 Online Vartha 24x7 - Powered By by XIPHER.

  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Sports
  • Health
  • Video
  • Today Program

© 2022 Online Vartha 24x7 - Powered By by XIPHER.

Selected media actions