വെമ്പായം: ചീരാണിക്കര ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിൽ ധനുമാസ തിരുവാതിര പൊങ്കാല ഭക്തിയുടെയും നാട്ടൊരുമയുടെയും സംഗമഭൂമിയായി മാറി. വൈകുന്നേരം 4.30ന് ക്ഷേത്ര മേൽശാന്തി ഹരിശങ്കരൻ പോറ്റി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ പൊങ്കാല ആരംഭിച്ചു. ഒരു ശ്രീകോവിലിനുള്ളിൽ കിഴക്കും പടിഞ്ഞാറുമായി ശിവ പാർവതി പ്രതിഷ്‌ഠിയുള്ള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ചീരാണിക്കര ആയിരവില്ലി ക്ഷേത്രം എന്നതിനാൽ പൊങ്കാല സമർപ്പിക്കുന്നതിനായി ഭക്തജനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. പാൽപായാസമാണ് ഭക്തർ ആർപ്പിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ തിരുവാതിരകളിയും നടന്നു. തിരുവാതിര ദിവസം ഭക്തർക്ക് പായസ വഴിപാടിനുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയത് പൊങ്കാല ഇടാൻ എത്തിയവർക്ക് കൂടുതൽ സൗകര്യമായി.
ഒരു നാടിന്റെ വിശ്വാസമാണ് ചീരാണിക്കര ആയിരവില്ലി ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കവും പുതുമയും നിറഞ്ഞു തുളുമ്പുന്ന മഹാ ക്ഷേത്രം. നാലു ചുറ്റും ചെറിയ അരുവികളും നടുമദ്ധ്യം ഉയർന്നിരിക്കുന്ന സ്‌ഥലം എന്നർത്ഥത്തിൽ ചീരാണിക്കര എന്ന നാമദേയവും ലഭിച്ചു. ഈശ്വരൻമാർക്ക് ഇഷ്‌ടപ്പെട്ടതും അവരുടെ പ്രധാന കളിസ്‌ഥലവുമായ പ്രദേശത്താണ് ഇന്ന് ക്ഷേത്രം സ്‌ഥിതിചെയ്യുന്നത്. പണ്ട് വന പ്രദേശമായതിനാൽ കിരാത മൂർത്തിയായ ശിവ ഭഗവാൻ ആയിരവില്ലിയായി ഇവിടെ കുടിക്കൊള്ളുകയും നാടിന്റെ അഭീഷ്‌ട വരധായകനായി ഐശ്വര്യം ചൊരിയുകയും ചെയ്യുന്നു. ചെറിയ തറ കെട്ടി കുടിയിരുത്തിയ ക്ഷേത്രം അന്ന് കളം എന്നപേരിലറിയപ്പെട്ടു. അന്ന് മാസപൂജയായിരുന്ന ക്ഷേത്രം പിന്നീട് പുനരുദ്ധരിച്ചു മഹാക്ഷേത്രമാകുകയും ദിവസ പൂജയും ശിവ പാർവതി പ്രതിഷ്‌ടയും നടത്തി. ഷഡധാര പ്രതിഷ്ഠയാണ് ഇവിടെ. ഒരു ശ്രീ കോവിലിനുള്ളിലാണ് കിരാത മൂർത്തിയായ ശിവനും പാർവതിയും ( ശിവഭാഗവാൻ (ശിപ്രകോപിയും എന്നാൽ ശാന്ത സ്വരൂപമുമായാണ് ഇവിടെ കുടികൊള്ളുന്നത്.) രൂപത്തിലുമാണ് ഇവിടെ പടിഞ്ഞാറോട്ടും പാർവതി കിഴക്കോട്ടും ദർശനം നൽകുന്നു.) തൊട്ടടുത്തായി ഗണപതി ഭഗവാനും ക്ഷേത്രമുണ്ട്. അതിനാൽ തന്നെ മനുഷ്യർക്കുണ്ടാകുന്ന കുടുംബപരമായ പ്രശങ്ങൾക്ക് പരിഹാരം കാണാൻ ഇവിടെത്തെ ക്ഷേത്ര ദര്ശനത്തിലൂടെ കഴിയുന്നു.വിവാഹ തടസ്സം ഉള്ളവർ ധാരാളമായി ഇവിടെ ഉമാമഹേശ്വര പൂജക്ക് എത്താറുണ്ട്. ഉമാമഹേശ്വര പൂജ ചെയ്‌തവർക്ക് ഫലസിദ്ധി ഉണ്ടാകുന്നതിനാൽ ഇവിടേക്ക് ആളുകൾ കൂടുതലായി വരുകയും ചെയ്യുന്നു. ഭഗവാൻ മുന്നിൽ രുദ്രാക്ഷപൂജയ്ക്കായി ആളുകൾ എത്തുന്നു. ദേവിക്ക് മുന്നിൽ നാരങ്ങാ വിളക്ക്, വിദ്യാർഥികളുടെ പ്രശനങ്ങൾക്ക് കുമ്മുമാഭിഷേകം, വിവാഹ തടസ്സം മാറുന്നതിനുള്ള പൂജകൾ, മറ്റ് ക്ഷേത്ര പൂജകൾ വിഘ്നർശ്വരന് മുൻപിൽ കറുക മാല സമർപ്പണം, ഗണപതി ഹോമം തുടങ്ങിയവ ഏറെ പ്രസിദ്ധം. ക്ഷേത്ര ഉത്സവം ശിവരാത്രി ദിനത്തിലാണ്. മൂന്നു ദിവസത്തെ പ്രധാന ഉത്സവം. പ്രതിഷ്‌ഠ വാർഷികവും, ധനുമാസ തിരുവാതിരയും ഏറെ പ്രസിദ്ധം.