വിതുര: വനത്തില്‍ നിന്ന് ചക്ക ശേഖരിക്കാന്‍പോയ ആദിവാസി വൃദ്ധന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചു. വിതുര മണലി അല്ലതാര മുരുക്കുംകാല കുന്നുംപുറത്തു വീട്ടില്‍ മാധവന് കാണി(80)ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ പെണ്ണങ്കപ്പാറ വനമേഖലയിലാണ് ചക്ക ശേഖരിക്കുവാനായി പോയത്. ഉച്ചയായിട്ടും മടങ്ങി വരാത്തതു മൂലം ബന്ധുക്കള്‍ കാട്ടില്‍ തെരച്ചില്‍ നടത്തി. മൂന്ന് മണിയോടെയാണ് പെണ്ണങ്കപ്പാറക്ക് സമീപം കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. ഈ മേഖലയില്‍ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് ആദിവാസികള്‍ അറിയിച്ചു. വത്സലയാണ് മാധവന്കാണിയുടെ ഭാര്യ. മക്കള്‍: ബിനു, മഞ്ജു. മരുമക്കള്‍ : ശാലിനി, ബൈജു.