കഴക്കൂട്ടം : കഠിനംകുളം പുത്തൻതോപ്പിൽ കടലിലിറങ്ങിയയാൾ തിരയിൽപ്പെട്ട് മരിച്ചു.
പുത്തൻതോപ്പ് തൈവിളാകം വീട്ടിൽ ജസ്റ്റിൻമിരാന്റ (45) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 9,മണിയോടെയാണ് അപകടം.കടലിൽ ഇറങ്ങിയ ഇദ്ദേഹം തിരയിൽപ്പെടുകയും നാട്ടുകാർ ചേർന്ന് രക്ഷിച്ചു കരയ്ക്കെത്തിക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കണിയാപുരം ബൈക്ക് ഷോറൂമിലെ സുരക്ഷാ ജീവനക്കാരനായിരുന്നു.അവിവാഹിതനാണ്.