തിരുവനന്തപുരം: പരിശീലനത്തിന് എത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ ആശങ്ക. 110 ട്രെയിനികള്‍ക്കൊപ്പമാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാരന് കഴിഞ്ഞിരുന്നത്. അഞ്ച് ദിവസം മുമ്ബെടുത്ത സ്രവസാമ്ബിള്‍ പരിശോധനാ ഫലമാണ് ഇന്ന് വന്നത്. സ്രവം ശേഖരിച്ച പൊലീസുകാരെ മാറ്റിപാര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പൊലീസുകാര്‍ക്കിടയില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.