നെടുമങ്ങാട് : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെട്ടതായും
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് 10 ലക്ഷം പോസ്റ്റ് കാർഡ് അയക്കുന്നതിൻ്റെ ഉദ്ഘാടനം ബി.ജെ.പി നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ നിർവ്വഹിച്ചു .ജനറൽ സെക്രട്ടറി മുരളീകൃഷ്ണൻ ,ഉദയകുമാർ ,ബി.എസ് ബൈജു , ബാജി രവീന്ദ്രൻ ,സുമയ്യ മനോജ് ,അജികുമാർ ,രാധാകൃഷ്ണൻ ,വിനോദിനി ,ജഗദീശൻ ,രവു വര കുരുക്കൾ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു