തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിെന്റ സഹായം തേടിയെന്ന വിലയിരുത്തലില്‍ അന്വേഷണസംഘം. എന്നാല്‍, ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ അക്കാര്യം സമ്മതിച്ചിട്ടില്ല. ശിവശങ്കറിെന്റ ഫോണിലേക്ക് സ്വപ്ന വിളിച്ച കോളുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് സൗഹൃദത്തിെന്റ പേരിലാണെന്ന മൊഴിയാണ് അദ്ദേഹത്തില്‍നിന്ന് ലഭിച്ചത്.
ജൂണ്‍ 30ന് വിമാനത്താവളത്തില്‍ തടഞ്ഞുെവച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്നുതന്നെയാണ് എന്‍.ഐ.എയുടെ നിഗമനം. സ്വന്തം ഫോണില്‍ നിന്നല്ല, സ്വപ്ന ഡയല് ചെയ്ത് നല്കിയ ഏതോ ഫോണില്‍നിന്നാണ് വിളിച്ചതെന്ന് സംശയിക്കുന്നു. ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചിട്ടില്ല. സ്വര്‍ണം പിടികൂടിയശേഷം സ്വപ്ന സെക്രട്ടേറിയറ്റില്‍ ശിവശങ്കറിെന്റ ഓഫിസില്‍ എത്തിയെന്ന് അന്വേഷണസംഘം കരുതുന്നു. ജൂലൈ ഒന്നുമുതല്‍ അഞ്ചുവരെ ദിവസങ്ങളില്‍ എപ്പോഴെങ്കിലും സ്വപ്ന സെക്രട്ടേറിയറ്റില്‍ വന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.