ശ്രീകാര്യം : കണ്ടെയ്ൻമെൻറ് സോണായ ഞാണ്ടൂർക്കോണം പൗഡിക്കോണം വാർഡുകളിലെ കുടുംബങ്ങൾക്ക് നൽകുവാൻ തയ്യാറാക്കിയ ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിയ്ക്കാതെ പാക്ക് ചെയ്ത് വിതരണം ചെയ്തതായി പരാതി.
ഞാണ്ടൂർക്കോണം, പൗഡിക്കോണം വാർഡുകളിലെ കൗൺസിലർമാരുടെ യും ബി.ജെ.പി പ്രവർത്തകരുടേയും നേതൃത്ത്വത്തിലാണ് മരുന്ന് പാക്കിംഗ് നടത്തിയത്.
കയ്യുറയോ മറ്റ് സുരക്ഷ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് പായ്ക്ക് ചെയ്ത് ചിലയിടങ്ങളിൽ വിതരണം നടത്തിയത്. തുടർന്ന് നാട്ടുകാർ പരാതിയുടെ അടിസ്ഥാനത്തിൽ ഡി .എം. ഒ യുടെ ശ്രദ്ധയിൽപെടുകയും മരുന്ന് വിതരണം അടിയന്തരമായി നിർത്തിവെക്കാനും, നൽകിയ മരുന്ന് അടക്കം പിൻവലിക്കാനും നിർദ്ദേശം നൽകി രോഗപ്രതിരോധ ശേഷിക്കായി ഹോമിയോ മരുന്ന് കുട്ടികൾക്കും മുതിർന്നവർക്കുമാണ് നൽകുന്നത്.