കിളിമാനൂർ : കിളിമാനൂർ മലയാമഠത്ത് അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ചെല്ലമണി (40) ആണ് കൊല്ലപ്പെട്ടത്. നിർമാണ തൊഴിലാളിയായ ചെല്ലമണിയും സഹ പ്രവർത്തകരായ അന്യ സംസ്ഥാന തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇന്ന് രാവിലെ 6:45ഓടെ നാട്ടുകാരായ തൊഴിലാളികൾ ഇവർ കിടക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ 5 പേർ അബോധാധാവസ്ഥയിൽ കിടക്കുകയായിരുന്നു.തുടർന്ന് നടന്ന പരിശോധനയിൽ ചെല്ലമണി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി മൂന്ന് പേർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ശേഷം ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉണ്ടായ സംഘർഷം ആവാം കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.