തിരുവനന്തപുരം: വിഴിഞ്ഞത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച ഓട്ടോ ഡ്രൈവറെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. മുക്കോല സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ജാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനാണ് മര്‍ദനമേറ്റത്. ഓട്ടോ റിക്ഷ പുറകോട്ടെടുക്കുന്നതിനിടയില്‍ ഗൗതമിന്റെ ശരീരത്ത് ഓട്ടോ തട്ടി. ഗൗതം ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുരേഷ് മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗൗതം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. സമാന സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.