പോത്തൻകോട് : ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിൽ പോത്തന്കോട്ട് സംഘർഷം.കോൺഗ്രസ്സ് അനുഭാവിയായ ഉടമയുടെ ദുബായ് ഹോട്ടൽ തുറക്കുന്നതുമായുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്,സംഘർഷത്തിൽ ലോക്കൽ കമ്മിറ്റി മെമ്പർമാരായ ബാബു,രതീഷ് എന്നിവർക്ക് പരിക്കേറ്റു.ഇവർ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സയിലാണ്.രാവിലെ ,മുതൽ പോത്തൻകോട്ടത്തെ ഒരു കടയും തുറന്നിരുന്നില്ല.2 മണിയോടെ ഹോട്ടൽ തുറക്കുകയും സമരാനുകൂലികൾ കട അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് ഇത് വിസമ്മതിച്ച ഉടമയും തമ്മിൽ നടന്ന ഉന്തും തള്ളിലും ബാബു,രതീഷ് എന്നിവർക്ക് പരിക്കേൽക്കുകയായിരുന്നു.തുടർന്ന് പോലീസ് എത്തിയാണ് സംഭവം ശാന്തമാക്കിയത്.തുടർന്ന് വീണ്ടും ഹോട്ടൽ തുറക്കുകയും വൈകിട്ടയോടെ പ്രകടനമായി വന്ന സമരാനുകൂലികൾ ഹോട്ടൽ അടയ്ക്കാൻ ആവശ്യപ്പെടുകയും വീണ്ടും സംഘർഷം ഉണ്ടാകുകയും ഇരു കൂട്ടരും ഏറ്റുമുട്ടുകയും ചെയ്തു.സംഘർഷത്തിൽ ഹോട്ടലിന്റെ ഗ്ളാസ് തകർന്നു
തുടർന്ന് ഹോട്ടൽ അടച്ചു . സംഘർഷത്തിൽ ഹോട്ടലിന്റെ ഗ്ളാസ് തകർന്നു.ഇരു വിഭാഗവും പോത്തൻകോട് പോലീസിൽ പരാതി നൽകി.