തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിെന്റ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പത്ത് ദേശീയ തൊഴിലാളി യൂനിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. പണിമുടക്കിന് പിന്തുണയായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഗ്രാമീണ ഹര്‍ത്താല്‍ നടത്തുകയാണ്. അവശ്യ സര്‍വിസുകള്‍, ആശുപത്രികള്‍, പാല്, പത്രവിതരണം, ആംബുലന്‍സുകള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. ശബരിമല തീര്‍ഥാടകരെയും അവരുമായി പോകുന്ന വാഹനങ്ങളെയും ഒഴിവാക്കി. ട്രെയിന്‍ സര്‍വിസിനെയും ടൂറിസം മേഖലയെയും ഒഴിവാക്കി.
സംസ്ഥാനത്ത് 19 തൊഴിലാളി യൂനിയനുകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. രാത്രി 12ന് വിവിധ കേന്ദ്രങ്ങളിലെ തൊഴിലാളികളുടെ പ്രകടനത്തോടെയാണ് പണിമുടക്ക് ആരംഭിച്ചത്. തിരുവനന്തപുരത്ത് തമ്ബാനൂരില്‍ ഒാേട്ടാ റിക്ഷാ തൊഴിലാളികളും ഗവ. പ്രസില്‍നിന്ന് രാത്രി ഷിഫ്റ്റ് കഴിെഞ്ഞത്തിയ തൊഴിലാളികളും പണിമുടക്കിന് പിന്തുണ അര്‍പ്പിച്ച് പ്രകടനം നടത്തി. സംഘടിത, അസംഘടിത, പരമ്ബരാഗത മേഖലയിലെ തൊഴിലാളികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്-ഇന്‍ഷുറന്‍സ്- ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ സംഘടനകളും പെങ്കടുക്കുന്നുണ്ട്. വിമാനത്താവള, തുറമുഖ, വ്യവസായ തൊഴിലാളികളും പണിമുടക്കുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി വിട്ടുനില്‍ക്കുമെന്ന് അറിയിച്ചെങ്കിലും വ്യാപാരികള്‍ പണിമുടക്കിന് മുന്നോടിയായുള്ള പ്രചാരണപ്രവര്ത്തനത്തോട് അനുകൂലമായാണ് പ്രതികരിച്ചെതന്ന് നേതാക്കള്‍ പറഞ്ഞു.
ഇന്നത്തെ
പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: ദേശവ്യാപക പണിമുടക്ക് നടക്കുന്നതിനാല്‍ ബുധനാഴ്ചയിലെ കേരള, എം.ജി, എ.പി.ജെ. അബ്ദുല്‍കലാം സാേങ്കതിക സര്‍വകലാശാലകളുടെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.
കണ്ണൂര്‍: ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ദേശീയ പണിമുടക്ക് കാരണം മാറ്റിവെച്ചതായി സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തീയതികള്‍ ചുവടെ: ഏഴാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ -ജനുവരി 13, പാര്‍ട്ട് II -രണ്ടാം സെമസ്റ്റര്‍ എം.എസ്സി മെഡിക്കല്‍ മൈക്രോബയോളജി/ബയോകെമിസ്ട്രി -ജനുവരി 15, എട്ടാം സെമസ്റ്റര്‍ ബി.എ എല്‍എല്‍.ബി -ജനുവരി 16. പരീക്ഷാകേന്ദ്രങ്ങളിലും സമയക്രമത്തിലും മാറ്റമില്ല.
ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ മാറ്റമില്ല; വിദ്യാര്‍ഥികള്‍ വലയും
തിരുവനന്തപുരം: ദേശവ്യാപക പണിമുടക്ക് നടക്കുന്ന ബുധനാഴ്ചയിലെ ജോയന്റ് എന്‍ട്രന്‍സ് എക്സാം (ജെ.ഇ.ഇ -മെയിന്‍) മാറ്റിവെക്കാത്തത് വിദ്യാര്‍ഥികളെ വലയ്ക്കും. െഎ.െഎ.ടി ഉള്‍പ്പെടെ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ. കേരളത്തില്‍ മാത്രം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. പരീക്ഷയില്‍ മാറ്റമുണ്ടാകില്ലെന്ന നിലപാടിലാണ് നടത്തിപ്പ് ചുമതലയുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അധികൃതര്‍. കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജനുവരി ആറുമുതല്‍ ഒമ്ബതുവരെയാണ് നടത്തുന്നത്. ഒാരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.