പോത്തൻകോട്: നിരവധി മോഷണ കേസിലെയും പോത്തൻകോട് അക്രമിസംഘത്തിലെ പ്രതാനിയെ പോത്തൻകോട് പോലീസ് പിടികൂടി. അയിരൂപ്പാറ മയിലാടുംമുകൾ സ്വദേശി വിഷ്ണു ശങ്കറിനെയാണ് പോലീസ് പിടിയിലാക്കിയത്. അടുത്തിടെ മയിലാടും മുകളിൽ നിർമ്മാണപ്പണി നടന്നു കൊണ്ടിരിന്നുന്ന മോനിഷ് ബാബുവിന്റെ വീട് കുത്തിത്തുറന്ന് വെൽഡിംഗ് മിഷനും മറ്റു ഉപകരണങ്ങൾ വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് മോഷണം നടത്തിയിരുന്നു. മോഷണ വസ്തുകൾ പ്ലാമൂട് ആക്രിക്കടയിൽ എത്തിച്ചെങ്കിലും കട ഉടമസ്ഥർ ഉപകരണങ്ങൾ വാങ്ങാൻ തയ്യാറായില്ല. തുടർന്ന് വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് പ്രദേശത്ത് അക്രമണം ഉണ്ടാക്കി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതികൾ മോഷണ വസ്ത്തുക്കൾ വാവറയമ്പലത്തിലെ കടയിലെത്തിച്ച് പണമാക്കിയിരുന്നു. വീട്ടുടമ മോനിഷ് ബാബുവിന്റെ പരാതിയെ തുടർന്നാണ് പ്രതിയെ പോത്തൻകോട് എസ് ഐ അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോത്തൻകോട് വട്ടപ്പാറ സ്റ്റേഷനുകളിൽ പ്രതിയ്ക്കെതിരെ നിരവധി അക്രമ കേസുകളുൾപ്പെടെയുള്ളതായി പോലീസ് പറഞ്ഞു. തേരുവിള കേന്ദ്രീകരിച്ചാണ് വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം വിലസുന്നതായും മോഷണക്കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.