ശ്രീകാര്യം : കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വാഹന പ്രചരണ വിഭാഗത്തിന്റെ ചുമതലയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു പലരിൽ നിന്നുമായി ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് പണയംവച്ച ശേഷം കാശുമായി മുങ്ങുന്ന പ്രാദേശിക ബി.ജെ.പി നേതാവ് പിടിയിൽ. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ അനുവിനെയാണ് (35) ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്.ഏഴോളം കാറുകൾ ഇത്തരത്തിൽ പണയം വച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.വാഹനങ്ങളുടെ പരാതിയിൽ പോലീസ് കേസടുക്കുകയും അനു ഒളിവിൽ കഴിയുകയുമായിരുന്നു.തുടർന്ന് വീട്ടിലെത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.ഇയാൾ നിരവധി കേസിലെ പ്രതിയാണെന്നും ആർ. എസ്. എസ് മുൻ കഴക്കൂട്ടം പ്രചാർ പ്രമുഖായിരുന്നുവെന്നും ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ് പറഞ്ഞു.