കഴക്കൂട്ടം: സ്രവ പരിശോധന പുരോഗമിക്കുന്ന പെരുമാതുറയിലും കഠിനംകുളം ഗ്രാമപഞ്ചായത്തിലെ .മര്യനാടും വ്യാഴാഴ്ച 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. പെരുമാതുറയിലെ 10, 11, 12 വാർഡുകളിൽപ്പെട്ട 4 സ്ത്രീകൾക്കും 3 പുരുഷന്മാർക്കുമാണ് രോഗം കണ്ടെത്തിയത്.കഠിനംകുളം പഞ്ചായത്തിലെ മര്യനാട് 19, 20 വാർഡുകളിൽ 9 പേർക്കും, വാർഡ് 13 ആയ പുതുക്കുറുച്ചിയിൽ 13 പേർക്കും, 10-ാം വാർഡായ കല്‍പ്പന കോളനിയിൽ 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ മര്യനാട് നടന്ന പരിശോധനയിൽ 28 പേർക്കും പെരുമാതുറയിൽ 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ പ്രദേശത്ത് രോഗം പിടിപ്പെട്ടവരുടെ എണ്ണം 75 ആയി.നേരത്തെ പെരുമാതുറ മുതലപ്പൊഴിഹാർബറിലും മര്യനാട് തീരത്തുമെത്തിയ പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്വിരീകരിച്ചിരുന്നു. തുടർന്ന് നടന്ന സ്രവ പരിശോധകളിലാണ് പ്രദേശത്ത് രോഗം വ്യാപകമായി പടർന്ന് കൊണ്ടിരിക്കുന്നത്.ഇതിനിടെ രോഗം കൂടുതൽ സ്ഥിരീകരിച്ചിരിച്ച്ക്കൊണ്ടിരിക്കുന്ന കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രദേശം അടിയന്തിരമായി കണ്ടെയിൻമെൻ്റ് സോണാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടർക്ക് അപേക്ഷ നല്കി.
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി