തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷും ഐ.ടി സെക്രട്ടറി ശിവശങ്കരനും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന് സ്വപ്‌നയുടെ പഴയ അയല്‍വാസി. സ്വപ്ന സുരേഷ് തിരുവനന്തപുരം മുടവന്‍മുകളില്‍ താമസിച്ചിരുന്നപ്പോള്‍ ഐ.ടി സെക്രട്ടറി ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകനായിരുന്നെന്ന് റസിഡന്റ് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു.
‘അഞ്ച് വര്‍ഷം സ്വപ്‌ന ഇവിടെ താമസിച്ചിരുന്നു. അതിന് ശേഷം മണക്കാട് കോണ്‍സുലേറ്റില്‍ അവര്‍ക്ക് ജോലി കിട്ടി. അതോടെ ഇവിടെ കുറച്ച് ട്രാവല്‍ ഏജന്‍സികള്‍ വന്ന് തുടങ്ങി. ശിവശങ്കരന്‍ പല പ്രാവശ്യം വന്നിട്ടുണ്ട്. സ്റ്റേറ്റ് കാറിലാണ് വരുന്നത്.’, അയല്‍വാസി പറഞ്ഞു.ശിവശങ്കരന്‍ 8 മണിയാകുമ്ബോള്‍ വന്ന് രാത്രി 1 മണിയാകുമ്ബോള്‍ മദ്യപിച്ച് സ്റ്റേറ്റ് കാര്‍ വിളിപ്പിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘അതൊരു നിത്യസംഭവമായപ്പോള്‍ ഞങ്ങള്‍ ഇവിടെ ചില നിയന്ത്രണങ്ങളൊക്കെ വച്ചു. അങ്ങനെ സെക്യൂരിറ്റിയെ വെച്ചു. ഒരിക്കല്‍ ശിവശങ്കരന്‍ വന്നപ്പോള്‍ തുറന്നുകൊടുത്തില്ല. അതിന്റെ പേരില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് സെക്യൂരിറ്റിയെ അടിച്ചു’ഇക്കാര്യം പൊലീസില്‍ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നയ്ക്ക് ഐ.ടി വകുപ്പില്‍ എങ്ങനെ ജോലി കിട്ടിയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവശങ്കരന്‍ ഐ.ടി സെക്രട്ടറി ആണെന്ന് അറിയില്ലായിരുന്നെന്നും സ്പ്രിംഗ്‌ളര്‍ കേസ് വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം യു.എ.ഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വര്‍ണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐ.ടി വകുപ്പ് അറിയിച്ചു. കെ.എസ്.ഐ.ടി.എല്ലിനു കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആയിരുന്നു സ്വപ്ന.
താല്‍ക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐ.ടി വകുപ്പ് അറിയിച്ചു. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്അതേസമയം സ്വര്‍ണ്ണത്തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവം അതീവഗൗരതരമാണെന്നും അദ്ദേഹം പറഞ്ഞു.കേസില്‍ ഐ.ടി സെക്രട്ടറിയുടെ ഇടപെടലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.