കളിമൺ ഉത്പന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിൽപ്പെട്ട വ്യക്തികൾക്ക് ആറുശതമാനം പലിശനിരക്കിൽ സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ വായ്പ നൽകുന്നു. നിലവിലെ സംരംഭങ്ങൾ ആധുനികവത്കരിക്കുന്നതിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പ ഉപയോഗിക്കാം. പരമാവധി രണ്ടു ലക്ഷം രൂപവരെ വായ്പ ലഭിക്കും. അപേക്ഷകർ കളിമൺ ഉത്പന്ന-നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കവടിയാർ കനകനഗറിലെ അയ്യങ്കാളി ഭവനിൽ പ്രവർത്തിക്കുന്ന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടണം. വെബ്സൈറ്റ് www.keralapttoery.org. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15.
Flash
അഞ്ചുതെങ്ങ് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു