വെഞ്ഞാറമൂട് : കാട്ടുപന്നികള്‍ റബര്‍ത്തൈകള്‍ നശിപ്പിച്ചതായി പരാതി. പാറയ്ക്കല്‍ സുജിന്‍ നിവാസില്‍ രാജന്, പത്തേക്കര്‍ സ്വദേശി മണികണ്ഠന് എന്നിവരുടെ മൂന്നുവര്‍ഷം പ്രായമായ അന്‍പതോളം റബര്ത്തൈകളാണ് കഴിഞ്ഞ ദിവസം കുത്തി കീറിയ നിലയില്‍ കണ്ടെത്തിയത്.
വെള്ളാണിക്കല്‍ പത്തേക്കര്‍ മലയോരമേഖലയില്‍ കാട്ടുപന്നികള്‍ വ്യാപക കൃഷിനാശം വരുത്തുന്നതുമൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കൃഷിനാശമുണ്ടായാല്‍ കര്‍ഷകര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരത്തുകയാണ് കിട്ടുന്നതെന്നും കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങള്‍ വരാതിരിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.
Flash
അഞ്ചുതെങ്ങ് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു