മെഡിക്കല്‍ കോളജ്: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികന്റെ മൃതദേഹം മോര്‍ച്ചറിയില്‍. റോക്കി, 65 വയസ്, ശ്രീകാര്യം എന്ന് മാത്രമാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആശുപത്രി രേഖകളില്‍ ഉള്ളത്. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് പോലീസ് ആണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ജൂണ്‍ 21-ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലൈ മൂന്നിനാണ് മരിച്ചത്. വയോധികനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
Flash
അഞ്ചുതെങ്ങ് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു