ഒരു കുത്ത് തരൂ, സുഹൃത്തേ ഒരു ഹായ് തരൂ’ ഫെയ്‌സ്ബുക്ക് അൽഗോരിതം, പ്രചരിക്കുന്നത് വ്യാജ സന്ദേശം ഫെയ്സ്ബുക് അൽഗോരിതം മാറ്റിയെന്നും അതുകൊണ്ട് ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നുള്ള രീതിയിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇതോടെ സുഹൃത്തുക്കളോട് വിദ്യാഭ്യാസം ഉള്ളവരും ചേർന്ന് പോസ്റ്റിട്ട് വെറുപ്പിക്കൽ തുടങ്ങി
ഈ വൈറൽ ക്ലെയിമിനു പുറകിലെ യാഥാർഥ്യം എന്താണ്?”യഥാർത്ഥത്തിൽ ന്യൂസ് ഫീഡ് ഒരു നിശ്ചിത എണ്ണം സുഹൃത്തുക്കളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണിക്കൂ എന്ന ആശയം തെറ്റാണ്”- റാങ്കിങ്ങിൽ പ്രവർത്തിക്കുന്ന പ്രൊഡക്റ്റ് മാനേജർ രമ്യ സേതുരാമൻ പറയുന്നു. “നിങ്ങൾക്ക് പ്രാധാന്യമുള്ള പോസ്റ്റുകൾ കാണിക്കുക എന്നതാണ് ന്യൂസ് ഫീഡിന്റെ ലക്ഷ്യം. അതുവഴി കൂടുതൽ ആസ്വാദ്യകരമായ അനുഭവം ലഭ്യമാകും. അതേസമയം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളിൽ നിന്നുമുള്ള എല്ലാ സന്ദേശങ്ങളും ഫെയ്സ്ബുക് കാണിക്കില്ലെന്നതും ശരിയാണ്. കാരണം, സൈറ്റിൽ ഇടമില്ല.”അതുപോലെ, നിങ്ങൾക്ക് കേൾക്കാൻ കൂടുതൽ താൽപ്പര്യമുണ്ടെന്ന് കരുതുന്ന സുഹൃത്തുക്കളിൽ നിന്നുള്ള സന്ദേശങ്ങളാണ് പ്രധാനമായും ഫെയ്സ്ബുക് നിങ്ങൾക്കായി തിരഞ്ഞെടുക്കുക.
നിങ്ങൾ സ്ഥിരമായും വായിക്കുകയും സംവദിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ ഏതൊക്കെയാണെന്ന് കൃത്യമായി പരിശോധിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ ഫീഡിന് മുകളിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന 25 പേർ അല്ലെങ്കിൽ അതിൽ കുറവോ അതിൽ കൂടുതലോ ആളുകൾ ഉണ്ടായിരിക്കാം. നിങ്ങൾ ആരുടെയെങ്കിലും പോസ്റ്റുമായി കൂടുതൽ അടുപ്പം പുലർത്തുകയാണെങ്കിൽ അവരും ആ ഗ്രൂപ്പിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്. ഇവിടെ ആളുകളെ അവരിഷ്‌ടപ്പെടുന്ന പോസ്റ്റുകളുമായി സംവദിക്കാൻ പ്രോത്സാഹനം നൽകുകയാണ് ഫെയ്‌സ്ബുക്. നിങ്ങൾക്ക് അറിയാനും കേൾക്കാനും ഇഷ്ടമുള്ളവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡിന്റെ മുകളിലേക്ക് ഉയർത്തുകയും ചെയ്യുന്നു.ഇനിയും ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ, പ്രിയപ്പെട്ടവരിൽ ആരുടെയെങ്കിലും ഫെയ്സ്ബുക് പോസ്റ്റ് നിങ്ങൾക്ക് മിസ് ആകുമെന്ന് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ അവരുടെ പ്രൊഫൈലിൽ കയറി ‘ഫോളോ’ എന്ന ബട്ടൺ ക്ലിക്ക് ചെയ്തശേഷം അതിൽ ‘സീ ഫസ്റ്റ്’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്താൽ മാത്രം മതി. അതല്ലാതെ ഇത്തരം സ്പാം മെസ്സേജുകളെ വിശ്വസിച്ച് ‘ഒരു കുത്ത് തരൂ, സുഹൃത്തേ ഒരു ഹായ് തരൂ’ തുടങ്ങിയ പോസ്റ്റുകൾ വാളിൽ ഇട്ട്