കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴി കേന്ദ്രീകരിച്ച് മത്സ്യ വാങ്ങാനെത്തിയ മത്സ്യ തൊഴിലാളിയായ പൂന്തുറ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പെരുമാതുറ മുതലപ്പൊഴി ഹാർബർ അടച്ചു. ഇദ്ദേഹവുമായ സമ്പർക്കത്തിലേ ർപ്പെട്ട 100 ലധികം ആളുകളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.ഇവരിൽ 70 പേരുടെ സ്രവ പരിശോധന ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പെരുമാതുറ സാമൂഹ്യ ആരോഗ്യ കേത്രത്തിൽ വ്യാഴാഴ്ച നടക്കും.വ്യാപര സ്ഥാപനങ്ങൾ രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ മാത്രമെ പ്രവർത്തിക്കുക, കൂടാതെ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.


















