തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ സ്വപ്നസുരേഷും സന്ദീപുമായുളള എന്‍ ഐ എ സംഘം വാളയാറില്‍ എത്തി.രാവിലെ പതിനൊന്നരയോടെയാണ് ഇവരുമായുളള വാഹനം ചെക്പോസ്റ്റില്‍ എത്തിയത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് വാഹനം ചെക്പോസ്റ്റ് കടന്നത്. രണ്ടുപ്രതികളും രണ്ടുവാഹനങ്ങളിലായിരുന്നു. മൂന്നുമണിയോടെ കൊച്ചിയിലെത്തും. ഇന്നുപുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഘം യാത്ര തുടങ്ങിത്.വാളയാറില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു.മാദ്ധ്യമങ്ങളുള്‍പ്പെടെ വന്‍പടയും ചെക്പോസ്റ്റില്‍ എത്തിയിരുന്നു.
ഇന്നലെയാണ് ബംഗളൂരുവില്‍ ഇരുവരും പിടിയിലായത്. ഇവിടെ ഹോട്ടലില്‍ താമസിച്ചശേഷം നാഗാലാഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നാഗാലാന്‍ഡില്‍ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് മുങ്ങാനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. അതിനുളള എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നുവത്രേ. പക്ഷേ, ഇതിനിടെ ഫോണ്‍വിളികള്‍ പാരയാവുകയും പിടിയിലാവുകയും ചെയ്യുകയായിരുന്നു.ഫോണ്വിളികള്ക്കൊപ്പം ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇവര്‍ അയച്ച സന്ദേശവും അറസ്റ്റിലേക്ക് നയിച്ചു എന്നാണ് അറിയുന്നത്.എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബംഗളൂരുവിലെത്തിയത്. സന്ദീപാണ് വാഹനമോടിച്ചെതെന്നാണ് അറിയുന്നത്. ബി ടി എം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ആളുകള്‍ തങ്ങളെ തിരിച്ചറിയുമെന്ന സംശയത്തില്‍ കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെ മുറിയെടുത്ത ഇരുവരും ചെക്ക്-ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ ഐ എ പിടികൂടുകയായിരുന്നു
Flash
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്