കൊല്ലം : കൊല്ലം ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. നിമിഷ നേരം കൊണ്ടാണ് കുട്ടിയെ കാണാതായതെന്ന് ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ്. എന്നോട് പറയാതെ കുട്ടി എങ്ങോട്ടും പോകില്ല. അതാണ് സംശയം.
തന്നെ ആ ഭാഗത്തൊന്നും കുട്ടി പോയിട്ടില്ല. മകള്‍ ഷാള്‍ കൊണ്ട് കളിക്കുകയായിരുന്നു. മകള്‍ കളിക്കുന്ന ഷാള്‍ ആയിരുന്നു അത്. കുട്ടിയെ കാണാതായ സമയത്ത് തന്നെ വിളിച്ചപ്പോള്‍ നാട്ടുകാരെല്ലാം തെരച്ചിലിന് വന്നിരുന്നു. കുട്ടി ഒരിക്കലും ആറിന് മറുകരയിലെ ക്ഷേത്രത്തില്‍ പോയിട്ടില്ല. അവളെ അവിടെ കൊണ്ടുപോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്ബ് കുട്ടി കണ്ടിട്ടില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം കുട്ടിക്കില്ല. തന്റെ ഒരു ഷാളും കാണാതായെന്നും ധന്യ പറഞ്ഞു.
നല്ല രീതിയിലുള്ള അന്വേഷണം വേണമെന്ന് അച്ഛന്‍ പ്രദീപ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. എന്റെ അടുത്ത് പൊലീസ് ഒന്നും പറഞ്ഞിട്ടില്ല. അച്ഛന്റെയടുത്തോ, ഭാര്യയുടെ അച്ഛന്റെയടുത്തോ വല്ലതും പറഞ്ഞോ എന്ന് അറിയില്ലെന്നും പ്രദീപ് വ്യക്തമാക്കി.