കഴക്കൂട്ടം : തുമ്പയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വച്ച് പ്രതികളായ പള്ളിത്തുറ സ്വദേശി സാജൻ (28), നെഹ്റു ജംഗ്ഷൻ സ്വദേശി ബിനോയ് ആൾബർട്ട് (21) എന്നിവരെ പോലീസ് പിടികൂടി. കഴിഞ്ഞ 13 -ന് രാത്രി 11 മണിക്ക് പ്രതികളായ ഇവർ തുമ്പ നെഹ്റു ജംഗ്ഷനിലുള്ള സുരേഷ് കുമാറിന്റെ വീട്ടിലെത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.തുടർന്ന് ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തി വരുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വിദേശത്തേക്ക് കടക്കാനായി മുംബെയിലെത്തിയ പ്രതികളെ എമിഗ്രേഷനിൽ തടഞ്ഞു വച്ച് തുമ്പ പോലീസിനു കൈമാറുകയായിരുന്നു. ഇവർ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി മനസ്സിലാക്കിയ പോലീസ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു.വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചിത്രം: പിടിയിലായ പ്രതികൾ