തിരുവനന്തപുരം; സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മാലിന്യമുക്തമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാരും ഉത്തരവാദിത്ത ടൂറിസം മിഷനും നടപ്പിലാക്കുന്ന പദ്ധതികളില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൂര്‍ണമായും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. തിരിവനന്തപുരത്ത് ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് വിമുക്തവും, മാലിന്യ രഹിതമായി വികസിപ്പിക്കുന്ന പദ്ധതിയുടെയും, ഇതിനോട് അനുബന്ധിച്ച് നടത്തിയ ദ്വിദിന ശില്‍പശാലയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസിരാക്കുകയായിരുന്നു മന്ത്രി. നാടിന്റെ വികസന കാര്യത്തില്‍ വിനോദ സഞ്ചാരം വളരെ മുതല്‍ക്കൂട്ടുള്ളതാണ്. അതിനായി വിനോദ സഞ്ചാര മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്ന വികസന നയമാണ് സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കുന്നത്. ടൂറിസം മേഖലയുടെ വികസനം ജനങ്ങളുടെ താല്‍പര്യം മുന്‍ നിര്‍ത്തിയാകണം. അതോടൊപ്പം പ്രകൃതി ദത്തമായ രീതിയിലാകണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഒന്നേ മുക്കാല്‍ വര്‍ഷത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം ടൂറിസം മേഖലയക്ക് ഉണ്ടായ ഉണര്‍വ് ചെറുതല്ല. സര്‍ക്കാരിന്റെ ടൂറിസം നയം ഉത്തരവാദിത്ത ടൂറിസത്തില്‍ ഊന്നിയുള്ളതാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി 15000 ത്തിലധികം യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കോടിക്കണക്കിന് രൂപയാണ സര്‍ക്കാര്‍ ചിലവാക്കുന്നത്. അതിന്റെ പ്രയോചനം തദ്ദേശിയര്‍ക്കും കിട്ടണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് തന്നെയാണ് മുന്‍ഗണനയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം വകുപ്പ് സെക്രട്ടറി. ശ്രീമതി. റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു. കേരളത്തിലെ വിനോദ സഞ്ചാര മേഖലകളില്‍ ടൂറിസ്റ്റുകള്‍ അനുഭവിക്കുന്ന മുഖ്യപ്രശ്‌നം, ടോയ്‌ലെറ്റ്കള്‍ ഇല്ലാത്തതും, റെസ്റ്റ് റൂമുകള്‍ ഇല്ലാത്തതുമാണ്. ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുമെന്നും റാണി ജോര്‍ജ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരള ടൂറിസത്തിന്റെ നെടുംതൂണാണെന്നും ടൂറിസം രംഗത്ത് പാരിസ്ഥിതികത മുന്‍നിര്‍ത്തി മാലിന്യ നിര്‍മ്മാജന പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും റാണി ജോര്‍ജ് പറഞ്ഞു. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രധാന കേന്ദ്രങ്ങളില്‍ ഉടന്‍ യോഗം ചേരുമെന്ന് ചടങ്ങില്‍ പദ്ധതി അവതരിപ്പിച്ച ടൂറിസം വകുപ്പ് ഡയറക്ടര്‍ ശ്രീ. പി. ബാലകിരണ്‍ ഐഎഎസ് പറഞ്ഞു. എല്ലാ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള ടോയ്‌ലെറ്റുകള്‍ നടപ്പിലാക്കുമെന്നും ഇതിന്റെ ഉത്തരവാദിത്തം ടൂറിസം വകുപ്പ് തന്നെ ഏറ്റ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ പ്ലാസ്റ്റിക് രഹിത ഉല്‍പ്പന്നങ്ങള്‍ കൈമാറുന്നതിനുള്ള ധാരണാ പത്രം സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയീസ് മാനേജിംഗ് പാര്‍ട്ടണര്‍ ജോബിന്‍ ജെ. അക്കരക്കളം ടൂറിസം സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് ഐഎഎസിന് കൈമാറി.
ചടങ്ങില്‍ കെ.ടി.ഡി.സി. എംഡി ആര്‍.രാഹുല്‍ . ഐ.ആര്‍.എസ്, കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം, ടൂറിസം ഉപദേശക സമിതി അംഗങ്ങളായ ഇ.എം നജീബ്, ജോസ് ഡൊമനിക്, കെ.വി. രവിശങ്കര്‍, വി.ശിവദത്തന്‍, കെടിഎം ഫൗണ്ടേഷന്‍ മാനേജിഗ് ട്രസ്റ്റി ജോസ് ഡൊമനിക് , ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ കാപ്ക്ഷന്‍;
- ടൂറിസം കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് വിമുക്തവും, മാലിന്യ രഹിതവുമാക്കി വികസിപ്പിക്കല്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
- ടൂറിസം കേന്ദ്രങ്ങലിലെ പ്ലാസ്റ്റിക് വിമുക്തവും, മാലിന്യ രഹിതവുമാക്കി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ പ്ലാസ്റ്റിക് രഹിത ഉല്‍പ്പന്നങ്ങള്‍ കൈമാറുന്നതിനുള്ള ധാരണപത്രം സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയീസ് മാനേജിംഗ് പാര്‍ട്ടണര്‍ ജോബിന്‍ .ജെ. അക്കരക്കളം ടൂറിസം സെക്രട്ടറി റാണി ജോര്‍ജിന് കൈമാറുന്നു