വെഞ്ഞാറമൂട് : കേരളത്തിലെ മൊത്തം കാർഡുടമകളിൽ ഏഴു ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ കിറ്റുകൾ ലഭിച്ചത് അടിയന്തിരമായി മുഴുവൻ ഉടമകൾക്കും കിറ്റുകൾ ലഭ്യമാക്കാൻ ഇടപെടണമെന്നും, സ്വയം ഭരണ സ്ഥാപനങ്ങൾക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും അടൂർ പ്രകാശ് എം. പി സർക്കാരിനോട് ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കീഴായികോണം സ്മിത ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ എംപി സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യുണിറ്റി കിച്ചണിന്റെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഭക്ഷണത്തിനോ മറ്റു ആവിശ്യങ്ങൾക്കോ ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ടെങ്കിൽ കണ്ടെത്തി അവർക്ക് ആവിശ്യമായ സഹായങ്ങൾ എത്തിച്ചു നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുജിത്ത് എസ് കുറിപ്പിനൊട് എംപി നിർദേശംനിർദേശം നൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അരുൺകുമാർ പഞ്ചായത്ത് അംഗങ്ങളായ ബിനു എസ് നായർ, എം എസ് ബിനു, ബീന രാജേന്ദ്രൻ അംബിക, എസ് അനിൽ, അൽ സജീർ, ഉഷാകുമാരി, ബിന്ദു, വാമനപുരം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ പുരുഷോത്തമൻ നായർ എന്നിവരും ഇവിടെ സന്നിഹിതരായിരുന്നു.