തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വാര്‍ത്താസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചു.എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി ധരിച്ച രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്.അതേസമയം കൊവിഡ് രോഗികള്‍ താരതമ്യേന കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കി നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ ആറും എറണാകുളം ജില്ലയില്‍ മൂന്നും കൊല്ലത്ത് അഞ്ചും കൊവിഡ് കേസുകളാണുള്ളത്. ഹോട്ട് സ്‌പോട്ടുകളായി കേന്ദ്രം കണ്ടെത്തിയിട്ടുള്ള പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഈ മേഖലയിലാണ്