പോത്തൻകോട്: പോത്തൻകോട് യു.പി സ്കൂളിലെ പ്രഥമാധ്യാപകൻ സാലറി ചലഞ്ചിനെതിരെ സർക്കാർ ഉത്തരവ് കത്തിച്ചു. കുട്ടികൾ സ്വരൂപിച്ച് കുടുക്കയിൽ നിക്ഷേപിച്ച തുക കുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി . മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ കുട്ടികളിൽ നിന്നും ഏറ്റുവാങ്ങി.മാസങ്ങളായി കുട്ടികൾക്ക് കിട്ടിയിരുന്നതും വിഷുകൈ നീട്ടം കിട്ടിയതുമായ രൂപയുമാണ് കുട്ടികൾ കുടുക്കിയൽ സൂക്ഷിച്ചിരുന്നത്. മുൻപ് ഇതേ സ്കൂളിലെ അധ്യാപകൻ സാലറി ചലഞ്ചിന്റെ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.ചടങ്ങിൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ,ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. രാധാ ദേവി ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലോചന,റ്റി .ആർ.അനിൽ,കവിരാജ് തുടങ്ങിയവർ പങ്കെടുത്തു.