ചാലക്കുടി: പ്രമുഖ വസ്ത്രാലങ്കാര വിദഗ്ദ്ധന് കീഴില്ലം വേലായുധന് (66) അന്തരിച്ചു. ഇന്നലെ രാവിലെ 10.30ന് പോട്ടയിലെ വീട്ടുപറമ്ബില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട വേലായുധനെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. മൂന്നര പതിറ്റണ്ടായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേലായുധന് അഞ്ഞൂറോളം സിനിമകളില്‍ വസത്രാലങ്കാരം നിര്‍വഹിച്ചു. കെ.ജി ജോര്‍ജ്ജിന്റെ ഉള്‍ക്കടലില്‍ സഹായിയായിട്ടായിരുന്നു തുടക്കം.
1994ല്‍ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംഗീത നാടക അക്കാഡമി അവാര്‍ഡിനും അര്‍ഹനായി. മലയാളത്തിലെ സൂപ്പര്‍ താരങ്ങളടക്കമുള്ളവരുടെ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായ റാംജി റാവു സ്പീക്കിംഗ്,മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നീ സിനിമകളിലും അദ്ദേഹത്തിന്റെ കരവിരുതുണ്ട്. സിദ്ദിഖിന്റെ ബിഗ് ബ്രദറാണ് അവസാന ചിത്രം. പെരുമ്ബാവൂര്‍ കീഴില്ലം സ്വദേശിയായ വേലായുധന് വിവാഹ ശേഷമാണ് പോട്ടയിലേയ്ക്ക് താമസം മാറ്റിയത്. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കള്‍: വൈശാഖ്, അശ്വതി.