കഴക്കൂട്ടം : കഠിനംകുളം പഞ്ചായത്ത് അധികൃതർ ഏർപ്പെടുത്തിയ നിർദ്ദേശം അവഗണിച്ചു ചിറ്റാറ്റുമുക്ക് ചന്തയിൽ ഒരുകൂട്ടം കച്ചവടക്കാർ
പച്ചക്കറി കച്ചവടം നടത്തിയതിനാൽ പഞ്ചായത്ത് അധികൃതർ എത്തി ചിറ്റാറ്റുമുക്ക് ചന്ത അടപ്പിച്ചു.ലോക്ക് ഡൗണ്ടിൽ ഇളവുകൾ നൽകിയതോടെ മീൻ കച്ചവടം ചന്തയ്ക്ക് അകത്തും പച്ചക്കറി ഉൾപ്പെടെയുള്ള വ്യാപാരം സമീപത്തുള്ള സെന്റ് വിൻസെന്റ് സ്കൂൾ പരിസരത്തേക്ക് ക്രമീകരിക്കുകയും ചെയ്തു. തിരക്ക് കണക്കിലെടുത്തും അന്യസംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളിൽ നിന്നും മത്സ്യം ഉൾപ്പെടെയുള്ളവ വ്യാപാരത്തിനായി എത്തിക്കുന്നവരുടെ സാന്നിധ്യം ഉള്ളതിനാലായിരുന്നു തീരുമാനം.എന്നാൽ കഴിഞ്ഞ ദിവസം സ്‌കൂൾ പരിസരത്ത് പച്ചക്കറി വില്പന നടത്തിയ ചില കച്ചവടക്കാർ പഞ്ചായത്തിന്റെ നിർദ്ദേശം മറികടന്നു ചന്തയ്ക്ക് അകത്ത് പച്ചക്കറി കച്ചവടം നടത്തുകയും വലിയ ആൾക്കൂട്ടം ഉണ്ടാകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ എത്തി ചന്ത പൂട്ടിയത്.തുടർന്ന് വീണ്ടും പച്ചക്കറി വില്പന സ്ക്കൂളിൽ തുടർന്നു.ചന്ത പൂട്ടിയതിനാൽ മീൻ കച്ചവടക്കാർ കൂട്ടമായി പടിഞ്ഞാറ്റുമുക്ക് ചിറ്റാറ്റുമുക്ക് റോഡിന്റെ ഇരുവശങ്ങളിലും കച്ചവടം തുടർന്നതോടെ ഗതാഗത കുരുക്കും വൻ ആൾക്കൂട്ടവും ഉണ്ടായതിനെ തുടർന്ന് പോലീസ് എത്തി നിയന്ത്രിക്കുകയും ചെയ്തു.
Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.