തിരുവനന്തപുരം: തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം വര്‍ദ്ധിപ്പിക്കും.നിലവില്‍ നഗരം അടച്ചിടേണ്ട സാഹചര്യമില്ല. കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കും. ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്‍ എന്നിവ ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. എന്നിട്ടും വിദ്യാസമ്ബന്നനായ വി എസ് എസ് സി ജീവനക്കാരന് ബില്ലടക്കാനും കല്യാണ ചടങ്ങുകള്‍ക്കും പോയത് ഖേദകരമാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാരിനോട് സഹകരിക്കണം. ചിലര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.