കഴക്കൂട്ടം: കോവിഡ് ബാധിച്ചയാൾ കുളത്തൂരിൽ വിവാഹ വീട്ടിൽ എത്തിയതിനെ തുടർന്ന് 200 പേർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.കുളത്തൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് 25 ഓളം പേരുടെ സ്രവം ശേഖരിച്ചത്. ഇന്ന് 54 (തിങ്കൾ ) ഓളം പേരുടെയും നാളെ(ചൊവ്വ ) 25 പേരുടെയും സ്രവം ശേഖരിക്കും ഇയാളുടെ സമ്പർക്ക പട്ടികയും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കുളത്തൂർ ഗവ.സ്‌കൂളിന് സമീപം വെളിയിൽ തെക്കതിന് സമീപത്തെ വീട്ടിൽ വി.എസ്എ സ്സി റിട്ട ജീവനക്കാരനും വള്ളക്കടവ് സ്വദേശിയുമായ 63 ക്കാരൻ സഹോദരന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനാണ് ചൊവ്വാഴ്ച കുളത്തൂർ കോലത്ത്ക്കര ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ എത്തിയത്.
കടുത്ത പനിയുള്ളതിനാൽ വിവാഹ വീട്ടിൽ നിന്നും സമീപത്തെ കുടുംബ വീട്ടിൽ വിശ്രമിച്ചെങ്കിലും ബുധനാഴ്ച വിവാഹത്തിൽ പങ്കെടുത്തില്ല തുടർന്ന് പിറ്റേ ദിവസം ഇയാൾ ആശുപത്രിയിൽ പോയി .ഇയാളുമായി അടുത്തിടപഴകിയ 200 പേർ വിവാഹ വീട്ടിലും 50 ഓളം പേർ കുടുംബ വീട്ടിലും ഉണ്ടായിരുന്നതായാണ് പ്രഥമിക വിവരംആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം രോഗിയുമായി അടുത്തിടപെട്ട എല്ലാവരും ഹോം ക്വാറന്റൈനിൽ ഉൾപ്പെടെ പോയിട്ടുണ്ട്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗമുണ്ടായതെന്ന് ഇനിയും വ്യക്തമല്ല. ഇയാളുമായി എത്രപേർ ഇടപഴകിയെന്നുള്ള കൃത്യമായ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട് വിവാഹ വീടും വിവാഹം നടന്ന കോലത്തുകര ക്ഷേത്രവും പരിസരവും, അണുനശീകരണം നടത്തി.
Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.