കഴക്കൂട്ടം : കിടത്തിച്ചികിത്സയ്ക്കായി വര്‍ഷങ്ങള്‍ക്ക് മുമ്ബ് കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലെ പുതിയ ആശുപത്രി മന്ദിരം ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.ശ്രീകാര്യം ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ നടത്തിയ ഉപവാസം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ്, മണ്ഡലം പ്രസിഡന്റ് ആര്.എസ്. രാജീവ്, ജില്ലാ സെക്രട്ടറിമാരായ സജിത്ത്കുമാര്‍, സുനിചന്ദ്രന്‍, ചെമ്ബഴന്തി ഉദയന്‍, പൂന്തുറ സണ്ണി, ഏരിയാപ്രസിഡന്റ് സുരേഷ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ട്രഷറര്‍ ജെ.ആര്. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി ജെ പി നേതാക്കളായ ചെറുവയ്ക്കല്‍ ജയന്, ബാലു, കഴക്കൂട്ടം ശ്രീകുമാര്‍, ശ്രീകണ്ഠന്, അനൂപ് പ്രവീണ്‍, ഷാജു, ജോതിഷ്, എന്നിവര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്കി.
Flash
ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി